Categories
Film News trailer

ബാബുരാജ് ചിത്രം ബ്ലാക്ക് കോഫി ട്രയിലർ

ബാബുരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ബ്ലാക്ക് കോഫി. 2011ലെ ഹിറ്റ് സിനിമ സാൾട്ട് ആന്‍റ് പെപ്പര്‍ , ആഷിഖ് അബു സംവിധാനം ചെയ്തതിന്‍റെ സ്പിൻ ഓഫ് ആണ് സിനിമ.പുതിയ സിനിമയിലും സാൾട്ട് ആന്‍റ് പെപ്പറിലെ പോപുലർ കഥാപാത്രം കുക്ക് ബാബുവായി ബാബുരാജ് എത്തുന്നു. സാൾട്ട് ആന്‍റ് പെപ്പറിൽ കാളിദാസിനൊപ്പം വർക്ക് ചെയ്ത ബാബു , കാളിദാസിന്‍റേയും മായയുടേയും വിവാഹശേഷം നാല് സ്ത്രീകൾക്കൊപ്പമാണ് പുതിയ സിനിമയിലെത്തുന്നത്..

ബാബുരാജ് തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ഓവിയ, ലെന, രചന, ഓർമ്മ എന്നിവരാണ് റൂംമേറ്റ്സ്.

ചെറിയ വേഷത്തിൽ ലാലും ശ്വേത മേനോനും എത്തുന്നു കാളിദാസും മായയുമായി. സണ്ണി വെയ്ൻ, ഡേവിസ് എന്ന യുവസിനിമാസംവിധായകനാകുന്നു. ഓവിയ ഡേവിസിന്റെ കാമുകിയായെത്തുന്നു. കൊച്ചിയിലേക്ക് സിനിമാമോഹവുമായെത്തുന്ന അമേരിക്കൻ മലയാളിയായി ഓവിയ എത്തുന്നു.

കോട്ടയം പ്രദീപ്, ഷിയാസ് കരീം, സ്ഫടികം ജോർജ്ജ്, പൊന്നമ്മ ബാബു, തെസ്നി ഖാൻ, സിനിൽ സൈനുദ്ദീൻ എന്നിവരും ചിത്രത്തിലെത്തുന്നു.