Categories
Film News

ബിജു മേനോന്റെ പുതിയ സിനിമ മാട്ടി

ബിജു മേനോന്‍ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലൂടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയതുകൊണ്ടാണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. മാട്ടി എന്ന് പേരിട്ടിരിക്കുന്ന സിനിമ എഴുതി സംവിധാനം ചെയ്യുന്നത് ഡൊമിന്‍ ഡി സില്‍വ ആണ്, ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി, സില്‍വര്‍ ബേ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

മാട്ടിയില്‍ ബിജു മേനോന്‍ ടൈറ്റില്‍ കഥാപാത്രമായാണ് എത്തുന്നത്. എന്നാല്‍ സിനിമ എത്തരത്തിലുള്ളതായിരിക്കുമെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഡൊമിന്‍ മുമ്പ് നീരജ് മാധവ് മുഖ്യ വേഷത്തിലെത്തിയ പൈപ്പിന്‍ ചുവട്ടില പ്രണയം എന്ന സിനിമ ഒരുക്കിയിട്ടുണ്ട്. ചെറിയ ബജറ്റിലൊരുക്കിയ സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അണിയറയില്‍ പവി കെ പവന്‍ ക്യാമറ, മ്യൂസിക് ജേക്ക്‌സ് ബിജോയ്, ഷമീര്‍ മുഹമ്മദ് എഡിറ്റര്‍, സുപ്രീം സുന്ദര്‍ സ്റ്റണ്ട് കൊറിയോഗ്രാഫര്‍.