വെള്ളി മൂങ്ങ കോമ്പോ ബിജു മേനോന്‍, സംവിധായകന്‍ ജിബു ജേക്കബ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ആദ്യരാത്രി. ചിത്രം തിയേറ്ററുകളിലേക്കെത്താനിരിക്കെ സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. മുന്‍ ചിത്രം പോലെ തന്നെ മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആണ് പുതിയ സിനിമയും. ഷാരിസ് മുഹമ്മദ്, ജെബിന്‍ ജോസഫ് ആന്റണി, ക്വീന്‍ ഫെയിം എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.

ബിജു മേനോന്‍, ജിബു ജേക്കബ് ടീം ഒരിക്കല്‍ കൂടി വെള്ളിമൂങ്ങയുടെ വമ്പന്‍ വിജയം ആവര്‍ത്തിക്കാനൊരുങ്ങുകയാണ് പുതിയ സിനിമയിലൂടെ. അജു വര്‍ഗ്ഗീസ്, അനശ്വര രാജന് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. വിജയരാഘവന്‍, പോളി വില്‍സണ്‍, ശ്രീലക്ഷ്മി, മനോജ് ഗിന്നസ്, സര്‍ജാനോ ഖാലിദ്, ബിജു സോപാനം, അല്‍ത്താഫ്, ചെമ്പില്‍ അശോകന്‍, എന്നിവരും സഹതാരങ്ങളായെത്തുന്നു.

ടെക്‌നികല്‍ സൈഡില്‍ സാദിഖ് കബീര്‍ ക്യാമറയും സംഗീതം ബിജിബാലും ഒരുക്കുന്നു. സൂരജ് ഇഎസ് എഡിറ്റിംഗുംയ സെന്റട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Published by eparu

Prajitha, freelance writer