Categories
Film News

ബിജു മേനോൻ ഒറ്റക്കൊമ്പനിൽ സുരേഷ്ഗോപിക്കൊപ്പം

സുരേഷ് ഗോപിയുടെ 250മത് സിനിമ ഒറ്റക്കൊമ്പൻ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് ടോമിച്ചൻ മുളകുപാടം ആണ്. അണിയറക്കാർ ഇപ്പോൾ അവസാനഘട്ട പ്രീ പ്രൊഡക്ഷൻ വർക്കുകളിലാണ്. താരങ്ങളേയും അണിയറക്കാരേയും ഫൈനലൈസ് ചെയ്യുകയാണിപ്പോൾ. ബിജു മേനോന്‍ ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. സുരേഷ് ഗോപിയും ബിജു മേനോനും നിരവധി സിനിമകളില്‍ ഒരുമിച്ചിട്ടുണ്ട്. പത്രം, ചിന്താമണി കൊലക്കേസ്, എഫ്ഐആർ തുടങ്ങിയവ.

ഒറ്റക്കൊമ്പന്‍ ബിഗ്സ്കെയിൽ നിർമ്മിക്കുന്ന പ്രൊജക്ടാണ്. ഏകദേഷ് 25കോടിയോളം ബജറ്റിൽ. ഷിബിൻ ഫ്രാൻസിസ്, സിഐഎ, പാവാട ഫെയിം തിരക്കഥ ഒരുക്കുന്നു. ബോളിവുഡ് ബേസ്ഡ് നായികയും വില്ലനുമായിരിക്കും സിനിമയിൽ. സഹതാരങ്ങളായെത്തുന്നത് മുകേഷ്, സായി കുമാർ, രഞ്ജി പണിക്കർ, ജോണി ആന്‍റണി, സുധി കൊപ്പ, കെപിഎസി ലളിത എന്നിവരാണ്.

അണിയറയിൽ ഷാജി കുമാർ പുലിമുരുകൻ ഫെയിം ക്യാമറ ഒരുക്കുന്നു. സംഗീതം ഹർഷവർധൻ രാമേശ്വർ, അർജ്ജുൻ റെഡ്ഡി ഫെയിം.