Categories
Film News

വെള്ളിമൂങ്ങ സംവിധായകൻ ജിബു ജേക്കബിനൊപ്പം ബിജു മേനോൻ വീണ്ടുമെത്തുന്നു

ബിജു മേനോൻ സംവിധായകൻ ​ജിബു ജേക്കബിനൊപ്പം വീണ്ടുമെത്തുന്നു. വെള്ളിമൂങ്ങ,ആ​ദ്യരാത്രി എന്നീ സിനിമകളിൽ ഇരുവരും മുമ്പൊരുമിച്ചിട്ടുണ്ട്. അന്ന ബെന്നിനെ നായികയാക്കി ചെറിയ ബജറ്റിലൊരുക്കാനാണ് പ്ലാൻ ചെയ്യുന്നത്.

ജിബു ജേക്കബിന്റെ അടുത്ത റിലീസ് ചെയ്യുന്ന സിനിമ എല്ലാം ശരിയാകും ആണ്. ആസിഫ് അലി, രജിഷ വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കുന്ന സിനിമ പൊളിറ്റിക്കൽ സറ്റയർ ആണ്. ചിത്രത്തിൽ ഇടതുപക്ഷത്തിലെ യുവനേതാവായാണ് ആസിഫെത്തുന്നത്. സുധീർ കരമന, സിദ്ദീഖ്, കലാഭവൻ ഷാജോൺ, സേതുലക്ഷ്മി എന്നിവരെത്തുന്നു. തോമസ് തിരുവല്ല, ഡോ. പോൾ വർ​ഗ്​ഗീസ് എന്നിവർ ചേർന്ന് ഡോ പോൾസ് എന്റർടെയ്ൻമെന്റ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.

ജൂൺ 4ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്.