Categories
Film News

ബിജു മേനോൻ, പത്മപ്രിയ, റോഷൻ മാത്യു, നിമിഷ സജയൻ ടീം ഒന്നിക്കുന്ന ഒരു തെക്കൻ തല്ല് കേസ്

ജി ആർ ഇന്ദു​ഗോപന്റെ പോപുലർ കഥ അമ്മിണിപ്പിള്ള വെട്ടുകേസ് സിനിമയാക്കുന്നു.ശ്രീജിത് എൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഒരു തെക്കൻ തല്ല് കേസ് എന്ന് പേരിട്ടിരിക്കുന്നു. സിനിമയിൽ ബിജു മേനോൻ പ്രധാന കഥാപാത്രമാകുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിലൂടെ റിലീസ് ചെയ്തു. ചെറിയ ഇടവേളയ്ക്ക് ശേഷം പത്മപ്രിയ തിരിച്ചെത്തുന്നു. റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

മുകേഷ് ആർ മേത്ത, സിവി സാരഥി എന്നിവർ ഇ4 എന്റർടെയ്ൻമെന്റ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. രാജേഷ് പിണ്ണാടൻ തിരക്കഥ ഒരുക്കിയിരിക്കുന്നു. മധു നീലകണ്ഠൻ -ഛായാ​ഗ്രഹണം, ജസ്റ്റിൻ വർ​ഗ്​ഗീസ് – സം​ഗീതം എന്നിവരാണ് അണിയറയിൽ.

ഒരു തെക്കൻ തല്ല് കേസ് സംവിധായകൻ ശ്രീജിത്, വരാനിരിക്കുന്ന ബ്രോഡാഡി തിരക്കഥാകൃത്ത് ആണ്. പ്രൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാൽ നായകനാകുന്നു. സിനിമയുടെ ചിത്രീകരണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.