Categories
Film News

ബിജു മേനോന്‍, നിമിഷ എന്നിവരൊന്നിക്കുന്ന ലാല്‍ജോസ് ചിത്രത്തിന് പേരിട്ടു, നാല്‍പത്തിയൊന്ന്

ബിജു മേനോന്‍ അടുത്തതായി ലാല്‍ ജോസിനൊപ്പം എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കേരളസംസ്ഥാന പുരസ്‌കാര ജേതാവ് നിമിഷ സജയന്‍ ആണ് നായികവേഷം ചെയ്യുന്നത്. നാല്‍പത്തിയൊന്ന് എന്ന സിനിമ തലശ്ശേരിയില്‍ ചിത്രീകരണം തുടങ്ങുകയാണ്. പ്രജീഷ് ജി , മുന്‍ ജേര്‍ണലിസ്റ്റ് ആണ് സിനിമയ്്ക്ക് തിരക്കഥ ഒരുക്കുന്നത്. കണ്ണൂരിലെ സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളെ ആസ്പദമാക്കിയുള്ളതാണ് സിനിമ.

ബിജു മേനോന്‍, നിമിഷ എന്നിവര്‍ ആദ്യമായാണ് ഒന്നിക്കുന്നത്. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരും സിനിമയില്‍ മുഖ്യവേഷങ്ങള്‍ ചെയ്യുന്നു. കുറച്ച് നാടകകലാകാരന്മാരും പുതുമുഖങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്. ടെക്‌നികല്‍ വിഭാഗത്തില്‍ എസ് കുമാര്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. രഞ്ജന്‍ അബ്രഹാം എഡിറ്റിംഗും.

ബിജു മേനോന്റെ രണ്ട് സിനിമകള്‍ റിലീസിംഗിന് തയ്യാറാടെക്കുകയാണ്. സത്യം പറഞ്ഞാ വിശ്വസിക്കുവോ? ജി പ്രജിത്-ഒരു വടക്കന്‍ സെല്‍ഫി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിര്ക്കഥാകൃത്ത്, ദേശീയ അവാര്‍ഡ് ജേതാവ് സജീവ് പാഴൂരിന്റേതാണ് തിരക്കഥ. നാദിര്‍ഷയുടെ മേരാ നാം ഷാജിയാണ് മറ്റൊരു സിനിമ. ആസിഫ് അലി, ബൈജു എന്നിവര്‍ക്കൊപ്പം മൂന്ന് നായകരില്‍ ഒരാളായാണ് ബിജു മേനോന്‍ എത്തുക.