സംവിധായകന്‍ ലാല്‍ജോസിന്റെ 25ാമത് സിനിമ നാല്‍പത്തിയൊന്ന് ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രമായെത്തുന്നു. നവാഗതനായ പ്രഗീഷ് പിജി തിരക്കഥ ഒരുക്കുന്ന സിനിമ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ളവയാണ്. അണിയറക്കാരുടെ അഭിപ്രായത്തില്‍ സിനിമ സോഷ്യോ-പൊളിറ്റിക്കല്‍ സറ്റയര്‍ ആണ്. രണ്ട് വ്യക്തികള്‍- ഒരാള്‍ ശക്തമായ മതവിശ്വാസമുള്ളയാളും, രണ്ടാമത്തെ ആള്‍ കമ്മ്യൂണിസ്റ്റ് അനുഭാവിയും – ശബരിമല യാത്രയ്ക്കിടെയുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

സംവിധായകന്‍ ലാല്‍ജോസ് ഈ ചിത്രത്തിലൂടെ ഒരു വലിയ തിരിച്ചുവരവു നടത്തുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍. നിരവധി തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകളും പുതുമുഖങ്ങളും ചിത്രത്തിലുണ്ടാകും. അണിയറയില്‍ എസ് കുമാര്‍ ക്യാമറ, എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം എന്നിവരും സംഗീതം ബിജിബാലുമാണുള്ളത്.

Published by eparu

Prajitha, freelance writer