Categories
Film News

ബിജു മേനോനും ഷെയ്ന്‍ നിഗമും ഒന്നിക്കുന്നു

ബിജു മേനോനും ഷെയ്ന്‍ നിഗമും ആദ്യമായി ഒരുമിക്കുന്നു. ഡാനിയല്‍ കേള്‍ക്കുന്നുണ്ട് എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ജോണി ആന്റണി ആണ്. പുതുമുഖം അനില്‍ ലാല്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. എന്നാല്‍ മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മധു നീലകണ്ഠന്‍ സിനിമാറ്റോഗ്രാഫിയും വിദ്യാസാഗര്‍ സംഗീതവും ചെയ്യുന്നു. രഞ്ജന്‍ എബ്രഹാം ആണ് എഡിറ്റര്‍. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്യുന്നത്.

ഷെയ്ന്‍ നിഗമും ബിജു മേനോനും നിരവധി സിനിമകളുമായി തിരക്കിലാണിപ്പോള്‍. ഷെയ്ന്‍ വെയില്‍ എന്ന പുതുമുഖസംവിധായകന്‍ ശരത് മേനോന്റെ സിനിമയുടെ ചിത്രീകരണത്തിലാണ്. ഡിമല്‍ ഡെന്നീസിന്റെ വലിയ പെരുന്നാള്‍, ഷാജി എന്‍ കരുണ്‍ ഒരുക്കുന്ന ഓള് എന്നീ സിനിമകളും റിലീസ് ചെയ്യാനിരിക്കുന്നു. സംവിധായകന്‍ ജീവന്‍ ജോജോയ്‌ക്കൊപ്പം ഒരു റൊമാന്റിക് സിനിമയും അണിയറയിലുണ്ട്.

ബിജു മേനോന്‍ ലാല്‍ ജോസ് സിനിമ നാല്‍പത്തിയൊന്ന് ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയാക്കി. ജിബു ജാക്കബ് സംവിധാനം ചെയ്യുന്ന ആദ്യരാത്രി, രാജീവ് രവിയുടെ തുറമുഖം എന്നിവയും അണിയറയിലൊരുങ്ങുന്നു. അയ്യപ്പനും കോശിയും പൃഥ്വിരാജ് സംവിധായകന്‍ സച്ചി എന്നിവര്‍ക്കൊപ്പം ഒന്നിക്കുന്ന സിനിമ അണിയറയിലുണ്ട.