വിജയുടെ ബിജില്‍ സിനിമയിലെ ആദ്യ ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. സിംഗപെന്നി എന്ന ട്രാക്ക് വിവേക് എഴുതി എആര്‍ റഹ്മാന് സംഗീതം നല്കിയിരിക്കുന്നു. രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും ഡെഡിക്കേറ്റ് ചെയ്തുകൊണ്ട് അണിയറക്കാര്‍ പുറത്തിറക്കിയിരിക്കുന്നത് ഒരു ഇന്‍സ്പിരേഷണല്‍ ഗാനമാണ്.
അറ്റ്ലി സംവിധാനം ചെയ്തിരിക്കുന്ന ബിജില്‍ പെണ്‍കുട്ടികളുടെ ഫുട്ബോളുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. വിജയ് അച്ഛനും മകനുമായി ഇരട്ടവേഷത്തിലെത്തുന്നു സിനിമയില്‍. ഗാങ്സറ്റര്‍ അച്ഛനായും ഫുട്ബോള്‍ കോച്ച് മകനായും. നയന്‍താര വിജയുടെ നായികയാകുന്നു. പ്രശസ്ത ബോളിവുഡ് താരം ജാക്കി ഷെറോഫ്, കതിര്, യോഗി ബാബു, വിവേക്, ഇന്ദുജ, വര്‍ഷ ബൊല്ലമ്മ, റേബ മോണിക ജോണ്‍, ഡാനിയല്‍ ബാലാജി, ആനന്ദ് രാജ് എന്നിവരും സഹതാരങ്ങളായെത്തുന്നു.
എആര്‍ റഹ്മാന് സംഗീതവും, മെര്‍സല്‍ ഫെയിം ജി കെ വിഷ്ണു സിനിമാറ്റോഗ്രാഫിയും ,റൂബെന്‍ എഡിറ്റിംഗും ചെയ്യുന്നു. ബിജില്‍, എജിഎസ് എന്റര്ടെയ്ന്മെന്റ് നിര്‍മ്മിക്കുന്ന സിനിമ, ദീവാലി റിലീസായി ഒക്ടോബറിലെത്തും.