ബിഗില്‍ റിലീസ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 25,വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളിലേക്കെത്തും. ദീപാവലി ഒക്ടോബര്‍ 27 ഞായറാഴ്ച ആയതാണ് കണ്ഫ്യൂഷന് ഉണ്ടാക്കിയത്. കേരളത്തില്‍ ബിഗില്‍ റിലീസിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.
സിനിമയുടെ ട്രയിലര്‍ ഓണ്‍ലൈനില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കി. വിജയ് ഇരട്ടവേഷത്തിലാണ് ചിത്ത്രിലെത്തുന്നത്. ഗാങ്സ്റ്റര്‍ അച്ഛനായും ഫുട്ബോള്‍ പ്രേമിയായ മകനായും താരമെത്തുന്നു. പിന്നീട് വുമണ്‍സ് ഫുട്ബോള്‍ കോച്ചായി മാറുകയാണ് താരം.
മെര്‍സല്‍ ഫെയിം ജി കെ വിഷ്ണു സിനിമാറ്റോഗ്രാഫറും, റൂബന്‍ എഡിറ്റര്‍, ഏആര്‍ റഹ്മാന് സംഗീതവും ഒരുക്കുന്നു. സിനിമയുടെ സെന്‍സറിംഗ് യുഎ സര്‍ട്ടിഫിക്കറ്റോടെ പൂര്‍ത്തിയാക്കി. 2മണിക്കൂര്‍ 59മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.