Categories
Film News

വിജയ് ചിത്രം ബിജില്‍ ഓഡിയോ ലോഞ്ച് സെപ്തംബര്‍ 19ന്

വിജയുടെ പുതിയ സിനിമ ബിജില്‍ ഓഡിയോ ലോഞ്ചിംഗ് സെപ്തംബര്‍ 19ന്. സിനിമയുടെ സംഗീതസംവിധായകന്‍ ഏആര്‍ റഹ്മാന്റെ ഒരു ലൈവ് പെര്‍ഫോര്‍മന്‍സോടെ ഗ്രാന്റ് ഇവന്റ് നടത്താനാണ് എജിഎസ് പ്രൊഡക്ഷന്‍സ് പ്ലാന്‍ ചെയ്യുന്നത്.

ബിജിലിലെ രണ്ട് ഗാനങ്ങള്‍ ഇതിനോടകം റിലീസ് ചെയ്തത് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി കഴിഞ്ഞു. അറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമ നയന്‍താര നായകയായെത്തുന്നു. വിജയ് അച്ഛനായും മകനായും ഇരട്ടവേഷത്തിലെത്തുന്നു. കതിര്‍, ഇന്ദുജ, ഡാനിയല്‍ ബാലാജി, ജാക്കി ഷെറോഫ്, റെബ മോണിക, വര്‍ഷ ബൊല്ലമ്മ, അമൃത, വിവേക്, യോഗി ബാബു, ആനന്ദ് രാജ് എന്നിവരും ചിത്രത്തിലെത്തുന്നു.