Categories
Film News

ബിഗ് ബ്രദര്‍ സ്ട്രീമിംഗ് റൈറ്റ്‌സ് : ലൂസിഫറിന് ശേഷം മലയാളത്തില്‍ വലിയ തുകയ്ക്കുള്ള ഡീല്‍

മലയാളസിനിമയുടെ മാര്‍ക്കറ്റ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളായ നെ്റ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം എന്നിവയും നിര്‍മ്മാതാക്കള്‍ക്ക് നല്ല വരുമാനം ലഭിക്കാന്‍ കാരണമായി. മോഹന്‍ലാലിന്റെ വരാനിരിക്കുന്ന സിനിമ ബിഗ്ബ്രദര്‍ സ്ട്രീമിംഗ് റൈര്‌റ്‌സ് ആമസോണ്‍ പ്രൈം വലിയ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ്. ലൂസിഫറിന് ശേഷം ഏറ്റവും വലിയ തുകയ്ക്ക് വില്‍ക്കുന്ന മലയാളസിനിമായാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. യഥാര്‍ത്ഥ തുക വെളിപ്പെടുത്തിയിട്ടില്ല. മുമ്പ് സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് സൂര്യടിവി വലിയ തുകയ്ക്ക് സ്വന്തമാക്കിയിരുന്നു.

പ്രശസ്ത സംവിധായകന്‍ സിദ്ദീഖ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ബിഗ് ബ്രദര്‍. നടനും സംവിധായകനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം. വിയറ്റ്‌നാം കോളനി, ലേഡീസ് ആന്റ് ജന്റില്‍മാന്‍ എന്നിവയായിരുന്നു മുന്‍സിനിമകള്‍. സംവിധായകന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമയാണിത്. എല്ലാ കൊമേഴ്‌സ്യല്‍ എലമെന്റുകളുമുള്ള ഒരു എന്റര്‍ടെയ്‌നര്‍ സിനിമയായിരിക്കുമിതെന്നാണ് അറിയുന്നത്.

ബിഗ്ബ്രദറില്‍ മോഹന്‍ലാല്‍, അനൂപ് മേനോന്‍, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് എന്നിവര്‍ സഹോദരങ്ങളായെത്തുന്നു. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍ മലയാളത്തിലേക്കെത്തുന്നു. പോലീസ് വേഷത്തിലാണ് താരം സിനിമയിലെത്തുന്നത്. മിര്‍ണ മേനോന്‍, ഗാഥ, ഹണി റോസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സിദ്ദീഖ്, ടിനി ടോം, ജനാര്‍ദ്ദനന്‍, സാദന ടൈറ്റസ്, ചെമ്പന്‍ വിനോദ് ജോസ്, എന്നിവരും സഹതാരങ്ങളായെത്തുന്നു. ജനുവരി 16ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് ഇപ്പോഴത്തെ വിവരം. ഔദ്യോഗികപ്രഖ്യാപനം വന്നിട്ടില്ല.