Categories
Film News

ബിഗ് ബ്രദര്‍ ഗാനങ്ങള്‍ക്ക് പ്രേക്ഷകരുടെ മികച്ച സ്വീകരണം

മോഹന്‍ലാലിന്റെ പുതിയ സിനിമ ബിഗ് ബ്രദര്‍ അടുത്ത മാസം റിലീസ് ചെയ്യുകയാണ്. അടുത്തിടെ അണിയറക്കാര്‍ സിനിമയിലെ ആദ്യഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരുന്നു. കണ്ടോ കണ്ടോ എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ദീപക് ദേവ് ആണ്. ബോളിവുഡിലെ മികച്ച സംഗീതം സംവിധായകന്‍ അമിത് ത്രിവേദി ഈ ഗാനം ആലപിച്ചുകൊണ്ട് മലയാളത്തിലേക്കെത്തിയിരിക്കുകയാണ്. ഗൗരി ലക്ഷ്മിക്കൊപ്പമാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദ് ഈ റൊമാന്റിക് ഗാനം എഴുതിയിരിക്കുന്നു. യൂട്യൂബില്‍ ഇതിനോടകം തന്നെ 2ലക്ഷത്തിലധികം കാണികളുണ്ട് ഈ ലിറികല്‍ വീഡിയോയ്ക്ക്.

പ്രശസ്ത സംവിധായകന്‍ സിദ്ദീഖ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ബിഗ് ബ്രദര്‍. മുമ്പ് റിലീസ് ചെയ്ത ട്രയിലര്‍ നല്‍കുന്ന സൂചന സിനിമ ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ്. സൂപ്പര്‍സ്റ്റാറിനൊപ്പം ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ്, മിര്‍ണ മേനോന്‍, ഗാഥ, ഹണി റോസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സിദ്ദീഖ്, ടിനി ടോം, ജനാര്‍ദ്ദനന്‍, സാതന ടൈറ്റസ്, ഇര്‍ഷാദ്, ചെമ്പന്‍ വിനോദ്, എന്നിവരുമെത്തുന്നു.

ബിഗ് ബ്രദര്‍ സിനിമാറ്റോഗ്രാഫി ഒരുക്കുന്നത് ജിത്തു ദാമോദര്‍ ആണ്. സംഗീതം ദീപക് ദേവ്. സംവിധായകന്‍ സിദ്ദീഖ്, ജെന്‍സോ ജോസ്, ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയേക്കല്‍, വൈശാഖ് രാജന്‍ എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. ജനുവരി 16ന് ചിത്രം റിലീസ് ചെയ്യുകയാണ്.