മോഹന്‍ലാല്‍ സിനിമ ബിഗ്ബ്രദര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. സോഷ്യല്‍മീഡിയയിലൂടെ കഴിഞ്ഞദിവസം ചിത്രത്തിന്റെ രണ്ടാമത്തെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. സിദ്ദീഖ് സംവിധാനം ചെയ്തിരിക്കുന്ന സിനിമ ആക്ഷന്‍ ത്രില്ലര്‍ ആണ്. മോഹന്‍ലാല്‍ സച്ചിദാനന്ദന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡ്രഗ് മാഫിയയ്ക്കൊപ്പം ഒരു ഇരുണ്ട ഭൂതകാലം സച്ചിയ്ക്കുണ്ട്. എഡ്വിന് മോസസ് എന്നായിരുന്നു അന്നത്തെ പേര്.
മോഹന്‍ലാല്‍, അനൂപ് മേനോന്, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് എന്നിവര്‍ സഹോദരങ്ങളായെത്തുന്നു. പുതുമുഖതാരം ഗാഥ, ഹണി റോസ്, മിര്‍ണ മേനോന്, സാതന ടൈറ്റസ്, എന്നിവര്‍ നായികമാരാകുന്നു.ബോളിവുഡ് താരം അര്‍ബാസ് ഖാന് പോലീസ് ഓഫീസറായി മലയാളത്തിലേക്കെത്തുകയാണ് ബിഗ് ബ്രദറിലൂടെ. വിഷ്ണു ഉണ്ണിക്കൃഷ്ണന്, ഇര്‍ഷാദ്, ജോണ്‍ വിജയ്, ടിനി ടോം, ജനാര്ദ്ദനന്, ചെമ്പന്‍ വിനോദ്, എന്നിവരും സഹതാരങ്ങളായെത്തുന്നു.
ബിഗ് ബ്രദര്‍ സിനിമാറ്റോഗ്രാഫി ഒരുക്കുന്നത് ജിത്തു ദാമോദര്‍ ആണ്. സംഗീതം ദീപക് ദേവ്. സംവിധായകന് സിദ്ദീഖ്, ജെന്‍സോ ജോസ്, ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയേക്കല്‍, വൈശാഖ് രാജന് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. ജനുവരി 16ന് ചിത്രം റിലീസ് ചെയ്യുകയാണ്.