Categories
Film News

ബിഗ് ബ്രദർ ഫെയിം ഗാഥ മോഹൻലാലിനൊപ്പം ആറാട്ടിൽ

മോഹൻലാൽ ചിത്രം ബിഗ് ബ്രദറിലൂടെ മലയാളസിനിമയിലേക്കെത്തിയ ഗാഥ സൂപ്പർസ്റ്റാറിനൊപ്പം വീണ്ടുമെത്തുന്നു. മോഹൻലാൽ- ബി ഉണ്ണിക്കൃഷ്ണൻ ടീമിന്‍റെ ആറാട്ട് എന്ന സിനിമയിലാണ് താരമെത്തുന്നത്. ആദ്യ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥാപാത്രമായാണ് താരമെത്തുന്നത്. നെടുമുടി വേണുവിന്‍റെ പേരക്കുട്ടിയായാണ് ഗാഥ ആറാട്ടിലെത്തുന്നത്.

ആറാട്ട് ഒരു കൊമേഴ്സ്യൽ മാസ് എന്‍റർടെയ്നര്‍ ആണ്. ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കുന്ന സിനിമയിൽ മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായെത്തുന്നു.

പോപുലർ സൗത്ത് ഇന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ് ആണ് നായികയാകുന്നത്. സിദ്ദീഖ്, സായി കുമാർ, ഇന്ദ്രൻസ്, നേഹ സക്സേന, നന്ദു, കൊച്ചു പ്രേമൻ, വിജയരാഘവൻ, മാളവിക മേനോൻ, സ്വാസിക, രചന നാരായണൻകുട്ടി, ഷീല എന്നിവർ സഹതാരങ്ങളായെത്തുന്നു.

അവസാനഘട്ടത്തിലാണ് ചിത്രീകരണം. ആഗസ്ത് 12ന് ഓണസീസണിൽ സിനിമ തിയേറ്ററിലെത്തിക്കാനാണ് അണിയറക്കാർ ആലോചിക്കുന്നത്.