ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ സിനിമയാണ് റാം. ഈ വര്‍ഷം പകുതിയോടെ തിയേറ്ററുകളിലേക്കെത്താനിരിക്കുകയാണ് ചിത്രം. മോഹന്‍ലാല്‍, തൃഷ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. ബോളിവുഡ് താരം ആദില്‍ ഹുസൈന്, ഇന്ദ്രജിത്, ദുര്‍ഗ കൃഷ്ണ, ലിയോണ ലിഷോയ് എന്നിവരും സിനിമയിലുണ്ട്.
ഡേവിഡ് ജോണ്‍, ബിഗ് ബോസ് മലയാളം ആദ്യസീസണില്‍ പങ്കെടുത്തു, റാം ചിത്രത്തിന്റെ ഭാഗമാകുന്നു. സിനിമയില്‍ നെഗറ്റീവ് ഷെയ്ഡിലുളള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
രമേഷ് ആര് പിള്ള, സുദന്‍ എസ് പിള്ള എന്നിവര്‍ ചേര്‍ന്ന് അഭിഷേക് ഫിലിംസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ഒക്ടോബറില്‍ പൂജ സീസണില്‍ സിനിമ റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ കൊറോണ പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുന്നത് റിലീസിനെ ബാധിക്കുമോ എന്നറിയില്ല.