Categories
Film News

ബിബിന്‍ ജോർജ്ജ് അന്ന രേഷ്മ രാജൻ കൂട്ടുകെട്ടിന്‍റെ തിരിമാലി; ടൈറ്റിൽ മോഷൻ പോസ്റ്റർ

ബിബിൻ ജോർജ്ജിന്‍റെ പുതിയ സിനിമ തിരിമാലി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. അണിയറക്കാർ സിനിമയുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ ഓൺലൈനിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. ധർമ്മജൻ ബോൾഗാട്ടി, ജോണി ആന്‍റണി എന്നിവരും പ്രധാനകഥാപാത്രങ്ങളായുണ്ട്. നവാഗതനായ രാജീവ് ഷെട്ടി സിനിമ സംവിധാനം ചെയ്യുന്നു. റാഫി മെക്കാർട്ടിന്‍റെ മുൻ അസോസിയേറ്റായിരുന്നു.

തിരിമാലി ഒരു മുഴുനീള കോമഡി എന്‍റർടെയ്നർ ആയിരിക്കും. സലീം കുമാർ, ഇന്നസെന്‍റ്, ഹരീഷ് കണാരൻ എന്നിവരാണ് മറ്റുതാരങ്ങൾ. അന്ന രേഷ്മ രാജൻ ചിത്രത്തിലെ നായികയാകുന്നു. സംവിധായകൻ രാജീവ് ഷെട്ടി സേവിയർ അലക്സുമായി ചേർന്ന് തിരക്കഥ ഒരുക്കുന്നു. നേപ്പാളിൽ ആദ്യഘട്ട ചിത്രീകരണം ആരംഭിക്കാനാണ് അണിയറക്കാർ ആലോചിക്കുന്നത്.

അണിയറയിലുള്ളത് സിനിമാറ്റോഗ്രാഫർ വിനോദ് ഇല്ലമ്പള്ലി, സംഗീതസംവിധായകൻ ബിജിബാൽ, എഡിറ്റർ ജിത്ത്, ആർട്ട് ഡയറക്ടർ അഖിൽ രാജ് എന്നിവരാണ്.

എസ്കെ ലോറൻസ് ഏഞ്ചൽ മരിയ സിനിമാസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ശിക്കാരി ശംഭു ആയിരുന്നു ബാനറിലെ അവസാനചിത്രം.