Categories
Film News

ബിബിൻ ജോർജ്ജിന്‍റെ നായികയായി അന്ന രേഷ്മ രാജൻ

എയ്ഞ്ചൽ മരിയ സിനിമാസ് ബാനർ ശിക്കാരി ശംഭുവിന് ശേഷം നിർമ്മിക്കുന്ന സിനിമയിൽ ബിബിൻ ജോർജ്ജ്, അന്ന രേഷ്മ രാജൻ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്നു. ജോണി ആന്‍റണി, ധർമ്മജൻ ബോൾഗാട്ടി എന്നിവരും ഇവർക്കൊപ്പം പ്രധാനകഥാപാത്രങ്ങളായെത്തുന്നു.

റാഫി മെക്കാർട്ടിൻ, ഷാഫി എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള രാജീവ് ഷെട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സംവിധായകനും സേവ്യർ അലക്സും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. കൊച്ചി, നേപ്പാൾ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ.
ഇന്നസെന്‍റ് , സലീം കുമാർ, ഹരീഷ് കണാരൻ, തുടങ്ങിയവരും നേപ്പാളി താരങ്ങളും സിനിമയുടെ ഭാഗമാകുന്നു. ബിജിബാൽ സംഗീതമൊരുക്കുന്നു.
ഒക്ടോബർ 26ന് വിജയദശമി ദിനത്തിൽ കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. സിനിമയുടെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള ടൈറ്റില്‍ ടീസർ വിജയദശമി ദിനത്തിൽ പുറത്തിറക്കാനിരിക്കുകയാണ്.