Categories
Film News

ബുജി : ജഗമേ തന്തിരം ആദ്യ വീഡിയോ ഗാനമെത്തി

അണിയറക്കാർ അറിയിച്ചിരുന്നതുപോലെ ധനുഷ് ചിത്രം ജഗമേ തന്തിരം വീഡിയോ ഗാനം റിലീസ് ചെയ്തു. ബുജി എന്ന ഗാനം അനിരുദ്ധ് രവിചന്ദർ ആലിപിച്ചിരിക്കുന്നു. സന്തോഷ് നാരായണൻ ആണ് സംഗീതം. വിവേക് വരികൾ എഴുതിയിരിക്കുന്ന ഗാനം പെപ്പി സോംഗ് ആണ്. ധനുഷും ഒരു കൂട്ടം നർത്തകരും യുകെ തെരുവുകളിൽ നൃത്തം ചെയ്യുന്ന രംഗമാണ്.

ജഗമേ തന്തിരത്തിൽ നിന്നുമുള്ള രണ്ടാമത്തെ സിംഗിൾ ആണിത്. നേരത്തെ ധനുഷിന്‍റെ പിറന്നാൾ ദിനത്തില്‍ രാകിത രാകിത രാകിത റിലീസ് ചെയ്തിരുന്നു. റൗഡി ബേബി കോമ്പോ , ധനുഷ്, ദീ എന്നിവർ ചേർന്നാലപിച്ച ഗാനം വൻഹിറ്റായിരുന്നു.

കാർത്തിക് സുബ്ബരാജ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഐശ്വര്യ ലക്ഷ്മി, ഗെയിം ഓവർ ഫെയിം സഞ്ജന നടരാജൻ എന്നിവരാണ് നായികമാർ. ധനുഷ് രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്നു. ഒന്ന് മധുരയിലെ ഗാങ്സ്റ്ററും, മറ്റേത് ലണ്ടനിൽ സെറ്റ് ചെയ്തിട്ടുള്ള ആളായും.

ഹോളിവുഡ് താരം ജെയിംസ് കോസ്മോ, പ്രധാനവേഷത്തിലെത്തുന്നു. മലയാളി താരം ജോജു ജോർജ്ജ്, മദ്രാസ് ഫെയിംം കലൈയരശന് എന്നിവരും സഹതാരങ്ങളായെത്തുന്നു.