Categories
Film News

പൃഥ്വിരാജ് ചിത്രം ഭ്രമം ഒടിടി റിലീസിന്, റിലീസ് തീയ്യതി പ്രഖ്യാപിച്ചു

പൃഥ്വിരാജ് നായകനായെത്തുന്ന ഭ്രമം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്നു. ഒക്ടോബർ 7ന് സിനിമ റിലീസ് ചെയ്യുന്നു. ക്രൈം ത്രില്ലർ സിനിമയാണ് ഭ്രമം.

എപി ഇന്റർനാഷണൽ, വയാകോം 18 സ്റ്റുഡിയോസ് എന്നീ ബാനറുകൾ ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നു. ഉണ്ണിമുകുന്ദൻ, റാഷി ഖന്ന, സുധീർ കരമന, മംമ്ത മോഹൻദാസ് എന്നിവരും സിനിമയിലുണ്ട്.

പ്രശസ്ത ഛായാ​ഗ്രാഹകൻ രവി കെ ചന്ദ്രൻ ഒരുക്കുന്ന സിനിമയാണിത്. ശരത് ബാലൻ തിരക്കഥ , സംവിധായകൻ രവി കെ ചന്ദ്രൻ തന്നെ ക്യാമറ ചെയ്യുന്നു. ജേക്ക്സ് ബിജോയ് സം​ഗീതം, എഡിറ്റിം​ഗ് ശ്രീകർ പ്രസാദ് എന്നിവരാണ് അണിയറയിൽ.