Categories
Film News trailer

ഭൂമിയിലെ മനോഹര സ്വകാര്യം ട്രയിലര്‍

വരാനിരിക്കുന്ന റൊമാന്റിക് സിനിമ ഭൂമിയിലെ മനോഹര സ്വകാര്യം ട്രയിലര്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. മഞ്ജു വാര്യര്‍ തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ട്രയിലര്‍ ഷെയര്‍ ചെയ്തു. ദീപക് പാറമ്പോല്‍, പ്രയാഗ റോസ് മാര്‍ട്ടിന്‍ എന്നിവരാണ് പ്രധാന കഥാപാത്രമാകുന്നത്. ഷൈജു അന്തിക്കാട്, ഹണി ബീ 2.5 ഒരുക്കിയ സംവിധായകനാണ് ഭൂമിയിലെ മനോഹര സ്വകാര്യം ഒരുക്കിയിരിക്കുന്നത്. ശാന്തകുമാര്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്.നിരവധി സ്‌റ്റേജുകളില്‍ നാടകമായ അരങ്ങേറിയ തിരക്കഥയാണിത്.

അഹമ്മദ് കുട്ടി എന്ന കമ്മ്യൂണിസ്റ്റ് നേതാവായാണ് ദീപക് എത്തുന്നത്. അന്ന ജോസഫ് എന്ന കോളേജി സഹപാഠിയുമായി കഥാപാത്രം പ്രണയത്തിലാവുകയാണ്. മലബാര്‍ റീജിയണിലൊരുക്കിയിരിക്കുന്ന സിനിമ വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ഇരുവരുടേയും പ്രണയമുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് സിനിമ പറയുന്നത്.

ഭൂമിയിലെ മനോഹര സ്വകാര്യത്തില്‍ സഹതാരങ്ങളായി ഇന്ദ്രന്‍സ്, സുധീഷ്, ലാല്‍, ഹരീഷ് പേരടി, ഷൈന്‍ ടോം ചാക്കോ, നിഷ സാരംഗ്, അഭിഷേക് രവീന്ദ്രന്‍, ഗൗരവ് എന്നിവരുമെത്തുന്നു. രാജീവ് കുമാര്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു. അന്റോണിയോ മിഖായേല്‍ സിനിമാറ്റോഗ്രാഫി, എഡിറ്റര്‍ വി സാജന്‍, സംഗീതം സച്ചിന്‍ ബാലു എന്നിവരാണ് അണിയറയില്‍.