നടനും എഴുത്തുകാരനുമായ ശങ്കര്‍ രാമകൃഷ്ണന് സംവിധാനം ചെയ്യുന്ന പതിനെ്ട്ടാം പടി റിലീസിംഗിന് തയ്യാറെടുക്കുകയാണ്. മുമ്പ് അറിയിച്ചിരുന്നതു പോലെ സിനിമയിലെ ആദ്യ ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. മമ്മൂട്ടി തന്റെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് സിനിമയിലെ ആദ്യ ലിറികല്‍ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഷഹബാസ് അമന് പാടിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ വിനായക് ശശികുമാറിന്റേതാണ്. യുവസംഗീതജ്ഞനായ എഎച്ച് കാഷിഫ് , ഏആര്‍ റഹ്മാന്റെ അനന്തരവന്, ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്റെ ആദ്യഗാനമാണിത്.
ഏഎച്ച് കാഷിഫ് അമ്മാവന് റഹ്മാനൊപ്പം മ്യൂസിക് പ്രൊഡ്യൂസര്‍ ആയും മെര്‍സല്‍, ബിയോണ്ട് ദ ക്ലൗഡ്സ്, സര്‍കാര്‍ തുടങ്ങിയ സിനിമകളില്‍ പശ്ചാത്തലസംഗീതം, സംഗീതം എന്നീ രംഗങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജ്യോതികയുടെ കാട്രിന്‍ മൊഴി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതജ്ഞനായി.
പതിനെട്ടാം പടി അടുത്ത മാസം റിലീസ് ചെയ്യാനിരിക്കുകയാണ്. കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നുമുള്ള ടീനേജുകാരാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങളാകുന്നത്. ഇവരെ കൂടാതെ മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണിമുകുന്ദന് എന്നിവരും അതിഥി താരങ്ങളായെത്തുന്നു.