Categories
Film News

തമാശ സംവിധായകൻ അഷ്റഫ് ഹംസയുടെ അടുത്തസിനിമയിൽ കുഞ്ചാക്കോ ബോബനും ചിന്നു ചാന്ദിനിയും, ഭീമന്‍റെ വഴി

തമാശ സംവിധായകൻ അഷ്റഫ് ഹംസ ഒരുക്കുന്ന പുതിയ സിനിമയാണ് ഭീമന്‍റെ വഴി. കുഞ്ചാക്കോ ബോബൻ, ചിന്നു ചാന്ദിനി, ചെമ്പൻ വിനോദ് ജോസ് എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്നു. ചെമ്പൻ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. അങ്കമാലി ഡയറീസിന് ശേഷമുള്ള നടന്‍റെ രണ്ടാമത്തെ തിരക്കഥയാണിത്.

ഭീമന്‍റെ വഴി സിനിമാറ്റോഗ്രഫി ഗിരീഷ് ഗംഗാധരൻ, അമ്പിളി ഫെയിം വിഷ്ണു വിജയൻ സംഗീതം. മുഹ്സിൻ പരീരി വരികൾ ഒരുക്കുന്നു. ചെമ്പോസ്കി മോഷൻ പിക്ചേഴ്സ്, ലിജോ ജോസ് പല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവരുടെ , ആഷിഖ് അബു, റിമ കല്ലിങ്ങൽ എന്നിവരുടെ ഒപിഎം സിനിമാസും ചേർന്ന് സിനിമ നിർമ്മിക്കുന്നു.

സിനിമയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം കുറ്റിപ്പുറം, മലപ്പുറം എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്.