ജയരാജ് സംവിധാനം ചെയ്ത ഭയാനകം ബീജിംഗ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമാറ്റോഗ്രാഫി പുരസ്കാരം സ്വന്തമാക്കി. നിഖില്‍ എസ് പ്രവീണ്‍ ആണ് ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫി. 65ാമത് നാഷണല്‍ ഫിലിം അവാര്‍ഡിലും ചിത്രം നല്ല സിനിമാറ്റോഗ്രാഫി പുരസ്കാരം സ്വന്തമാക്കിയിരുന്നു.
ജയരാജ്, നായകന്, എഴുത്തുകാരനും, ജേര്‍ണലിസ്റ്റുമായ രഞ്ജി പണിക്കരും ചേര്‍ന്ന് അവാര്‍ഡ് സ്വീകരിച്ചു.
സിനിമ പറയുന്നത് ഫസ്റ്റ് വേള്‍ഡ് വാര് വെറ്റിറന്‍ കേരളത്തിലെ കുട്ടനാട്ടിലെ ചെറിയ ഒരു ഗ്രാമത്തില്‍ പോസ്റ്റ്മാനായി രണ്ടാംലോകമഹായുദ്ധ കാലത്ത് എത്തുന്നതാണ്. യുദ്ധത്തില്‍ പങ്കെടുക്കുന്നവരെ സംബന്ധിച്ചുള്ള നല്ലതും ചീത്തതുമായ വാര്‍ത്തകള്‍ അദ്ദേഹം കുടുംബാംഗങ്ങളെ അറിയിക്കുന്നു. ജയരാജിന്റെ അഭിപ്രായ്ത്തില്‍ കേരളത്തില്‍ നിന്നുമുള്ള അറുനൂറോളം സൈനികര്‍ മരണപ്പെട്ടിരുന്നു.
ഫെ്സ്റ്റിവലില് അവസാനം ഷാരൂഖ് ഖ്ാന് അഭിനയിച്ച സീറോ എന്ന ബോളിവുഡ് സിനിമ പ്രദര്‍ശിപ്പിച്ചു. ഏപ്രില്‍ 17ന് ചൈനയിലേക്കെത്തിയ ഷാരൂഖും ഫെസ്്റ്റിവലില്‍ പങ്കെടുത്തു. സംവിധായകന് കബീര്‍ ഖാനൊപ്പം ചൈന-ഇന്ത്യ ഫിലിം കോര്പ്പറേഷന് ഡയലോഗ് പങ്കെടുത്തു.
ഫെസ്റ്റിവലില്‍ ഇന്ത്യയില്‍ നിന്നുമുള്ള അഞ്ച് സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. സത്യജിത് റേയുടെ പതേര്‍ പാഞ്ചാലി ഉള്‍പ്പെടെ. അപര് സന്‍സാര്‍, അപരാജിത, റൊമാന്റിക് കോമഡി ലവ് പെര് സ്ക്വയര്‍ ഫൂട്ട്, 2018ലെ ഇന്ത്യന്‍ റൊമാന്റിക് കോമഡി ,ത്രില്ലര്‍ ഇതിഫാഖ് എന്നിവ.