ശാലീന സുന്ദരിയായ നടിയെന്ന ലേബലാണ് എക്കാലത്തും ഭാമക്ക് കിട്ടിയിരിക്കുന്നത്, കോലക്കുഴൽ വിളി കേട്ടോഎന്ന ഒരൊറ്റ ​ഗാനം മതി ഭാമയെന്ന നടിയെ ഓർത്തിരിക്കാൻ.

നിവേദ്യം എന്ന ലോഹിത ദാസ് ചിത്രത്തിലൂടെയാണ് ഭാമ മലയാളത്തിലേക്കെത്തിയത്. സിനിമ മാത്രമല്ല തന്റെ ഹോബിയെന്ന് പറയുകയാണ് ഭാമ.

നല്ലൊരു ‍ഡ്രൈവർ കൂടിയായ ഭാമ താൻ സ്വയം ഡ്രൈവ് ചെയ്ത് പോകുന്ന യാത്രകളെ ഏറെ പ്രണയിക്കുന്നുവെന്ന് പറയുന്നു. അത്തരം യാത്രകൾ പകം വെക്കാനാകാത്തതാണെന്നും താരം വ്യക്തമാക്കുന്നു.

നല്ല എക്സ്പേർട്ട് ഡ്രൈവറാണ് താനെന്ന് സ്വയം പറയുന്ന താരം താനെങ്ങനെ ഡ്രൈവിംങ് പഠിച്ചെടുത്തെന്നും വ്യക്തമാക്കുന്നു, ഭാമയുടെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ അതൊരു വാശിപ്പുറത്ത് തുടങ്ങിയ ഇഷ്ടമാണ്.

ഒരിക്കൽ വല്ലാർപാടം പള്ളിയിൽ കസിൻസുമൊത്ത് പോയ സമയത്ത് തന്നെ ഏറെ വിഷമിപ്പിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു, ഭാമയുടെ വീട്ടിൽ മൂന്ന് പെൺമക്കളാണ് അതിനാൽ വണ്ടി മേടിച്ച് കഴിഞ്ഞ് ഭാമയെക്കാൾ മുൻപെ ഡ്രൈവിംങ് പടിച്ചെടുത്തതും സഹോദരിമാരാണ്. പള്ളിയിൽ പോയ സമയത്ത് കാർ തന്നെക്കൊണ്ട് ഓടിക്കാൻ സഹോദരി പറഞ്ഞതിന്റെ വാശിക്കാണ് അവർ കാറിൽ നിന്നിറങ്ങിയപ്പോൾ തനിയെ വണ്ടിയുമെടുത്ത് പോയതെന്ന് ഭാമ പറയുന്നു.

വാശിതോന്നി എടുത്തതാണേലും അതൊരു തുടക്കം മാത്രമായിരുന്നു, പേടി മാറി കാറോടിക്കാൻ പഠിച്ച സംഭവത്തിന് നന്ദി പറയുകയാണ് ഭാമയിപ്പോൾ.

Published by eparu

Prajitha, freelance writer