Categories
Film News

ഭദ്രന്റെ അടുത്ത സിനിമയില്‍ സൗബിന്‍ ഷഹീര്‍ നായകനാകുന്നു

സംവിധായകന്‍ ഭദ്രന്‍ തിരിച്ചുവരുന്നുവെന്ന വാര്‍ത്തകള്‍ കുറേയായി വരുന്നു. മുമ്പ് മോഹന്‍ലാലിനൊപ്പം ഒരു ആക്ഷന്‍ ത്രില്ലര്‍ ചെയ്യുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താരത്തിന്റെ തിരക്കുകള്‍ കാരണം ചിത്രം നീണ്ടു പോവുകയായിരുന്നു. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ഭദ്രന്‍ സൗബിന്‍ ഷഹീറിനെ നായകനാക്കി സിനിമ ച്യെയാനൊരുങ്ങുന്നുവെന്നാണ്. എസ് സുരേഷ് ബാബു, നടന്‍, ശിക്കാര്‍, കനല്‍ എന്നീ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള, വാണ് പുതിയ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. പൊന്നുംകുരിശ് എന്നാണ് ചിത്രത്തിന്റെ പേര് എന്ന് വാര്‍ത്തകളുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

സ്ഫടികം, അയ്യര്‍ ദ ഗ്രേറ്റ്, യുവതുര്‍ക്കി എന്നീ സിനിമകളിലൂടെ പ്രശസ്തനായ സംവിധായകനാണ് ഭദ്രന്‍. മോഹന്‍ലാലിനൊപ്പമുള്ള അദ്ദേഹത്തിന്റെ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. സ്ഫടികം, അങ്കിള്‍ ബണ്‍, ഒളിമ്പ്യന്‍ അന്തോണി ആദം,തുടങ്ങിയവ.

സുഡാനി ഫ്രം നൈജീരിയ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നിരവധി സിനിമകള്‍ സൗബിനെ തേടിയെത്തുന്നുണ്ട്. സംസ്ഥാന പുരസ്‌കാരം ജേതാവ് കൂടിയായ സൗബിന്റെ അവസാന റിലീസ് കുമ്പളങ്ങി നൈറ്റ്‌സ് ആയിരുന്നു. ജോണ്‍ പോള്‍ ജോര്‍ജ്ജിന്റെ അമ്പിളി, ട്രാന്‍സ്, രതീഷ് ബാലകൃഷ്ണന്‍രെ പൊതുവാള്‍സ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25 എന്നിവ വരാനിരിക്കുന്നു.