Categories
Film News

മോഹൻലാൽ ചിത്രം ബാറോസ് പ്രൊമോ ടീസർ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബാറോസ് : നിധി കാക്കും ഭൂതം. സിനിമയുടെ പ്രൊമോ ടീസർ പുറത്തിറക്കിയിരിക്കുകയാണ്. വാസ്കോഡ ​ഗാമയുടെ നിധി കാക്കുന്ന ബാറോസ് എന്ന ഭൂതമായി മോഹൻലാൽ തന്നെയാണ് എത്തുന്നത്. ത്രീഡിയിലാണ് ചിത്രമൊരുക്കുന്നത്.

ടീസറിലൂടെ ബാറോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി താരങ്ങൾ സിനിമയിലഭിനയിക്കുന്നു. മിന്നൽ മുരളി ഫെയിം ​ഗുരു സോമസുന്ദരം ചിത്രത്തിലെത്തുന്നു.

സന്തോഷ് ശിവൻ ക്യാമറ, സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈൻ. ഇന്ത്യയിലെ ആദ്യ 3ഡി സിനിമ മൈഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോയാണ് സിനിമയുടെ തിരക്കഥ. ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ സിനിമ നിർമ്മിക്കുന്നു. സിനിമയുടെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.