Categories
Film News

ബനേർഘട്ട ആമസോൺ പ്രൈമിൽ ജൂലൈ 25നെത്തുന്നു

ഷിബു ഫെയിം കാർത്തിക് രാമകൃഷ്ണൻ മുഖ്യവേഷത്തിലെത്തുന്ന ബനേർഘട്ട റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ജൂലൈ 25ന് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്നു. മലയാളം, തെലു​ഗ്, ഹിന്ദി ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. നവാ​ഗതനായ വിഷ്ണുനാരായണൻ സംവിധാനം ചെയ്യുന്നു.

മാംപ്ര ഫൗണ്ടോഷനൊപ്പം കോപ്പിറൈറ്റ് പിക്ചേഴ്സ് ബാനർ സിനിമ നിർമ്മിക്കുന്നു. സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അർജുൻ പ്രഭാകരൻ, ​ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്നാണ്. കാർത്തിക്കിനൊപ്പം വിനോദ്, അനൂപ്, സുനിൽ, അനൂപ് എഎസ്, ആശ മേനോൻ എന്നിവർ സിനിമയിലഭിനയിക്കുന്നു.

ക്യാമറ – ബിനു, എഡിറ്റിം​ഗ്- പരീക്ഷിത്ത്, സം​ഗീതം – റിജോ ചക്കാലയ്ക്കൽ എന്നിവരാണ് അണിയറയിലെ പ്രമുഖർ.