ബല്ലാത്ത പഹയനായി വന്ന് മലയാളികളുടെ മനസ് കീഴടക്കിയ വിനോദ് നാരായണനാണ് സിനിമാ നടനായി തിരശീലക്ക് മുന്നിലേയ്ക്കെത്തുന്നത്.
ബല്ലാത്ത പഹയനെന്ന വ്ളോഗിലൂടെയാണ് കക്ഷി കേരള കരയിൽ താരമായത്. സമൂഹത്തിലെ പുഴുക്കുത്തുകളെ കൃത്യമായും വ്യക്തതയോടെയും അതിലുപരി ആകർഷകമായും മലയാളിക്ക് മുന്നിൽ വിശദീകരിച്ച് താരമായ വിനോദ് അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് തൃശൂരിൽ ആരംഭിച്ച് കഴിയ്ഞ്ഞു .
അമേരിക്കയിൽ സ്ഥിര താമസമാക്കിയ വിനോദ് ടോം ഇമ്മട്ടി ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഇതിന് മുൻപ് വല്ലാത്ത പഹയൻ എംടി ചിത്രം നിർമ്മാല്യത്തിലും ബാലതാരമായെത്തിയരുന്നു .
വിനോദ് നാരായണൻ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പിന്റെ പൂർണ്ണരൂപം …..
അങ്ങനെ പഹയനും സിലിമേല്
—————————–
ഈ ജനുവരി 19 മ്മക്കൊരുഷാറ് തിയതിയാണ് 
മെക്സിക്കൻ അപാരതക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്ത് തങ്കച്ചൻ ഇമ്മാനുവൽ നിർമ്മിക്കുന്ന, ആൻസൺ പോൾ നായകനാവുന്ന ‘ദി ഗാമ്പ്ലർ’ എന്ന മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രത്തിൽ ഈ പഹയനും ഒരു സൂപ്പർ (സൂപ്പർ ഹീറോ അല്ല) വേഷം ചെയ്യന്നു… 
ഇന്നലെ തൃശ്ശൂര് വച്ച് ഷൂട്ടിങ് ആരംഭിച്ചു..
അങ്ങനെ ഫോണിലല്ലാതെ ഒരു സാക്ഷാൽ ക്യാമറയുടെ മുന്നിൽ ഈ മോന്ത ഇന്നലെ പ്രത്യക്ഷപ്പെട്ടു .
ന്നാ പ്പിന്നെ അങ്ങന്യാക്കാം…..
ഈ പ്രോജെക്ടിനും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നിങ്ങളുടെ ഓരോരുത്തരുടെയും ആശംസകൾ വേണം…..
മ്മക്കങ്ങോട്ട് കലക്കി മറിച്ചാളാം….
ന്തേയ് ?
ഒരു ജീവിതല്ലേ മ്മക്കുള്ളു അയില് മ്മക്കെല്ലാം ഒന്ന് പയറ്റി നോക്കണ്ടേ ?
വേഷങ്ങളും ഭാവങ്ങളും സ്വപനങ്ങളും എല്ലാം….
സ്നേഹത്തോടെ
പഹയൻ