Categories
Film News

രജനീകാന്ത് ചിത്രം അണ്ണാതെയില്‍ ബാലയും

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് സംവിധായകന്‍ ശിവയുടെ അണ്ണാതെ എന്ന സിനിമയിലാണ് ഇപ്പോള്‍. നാല് നായികമാരടക്കം നിരവധി താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നു. കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു, നയന്‍താര എന്നിവരാണ് നായികമാര്‍. പ്രകാശ് രാജ്, സതീഷ്, വേല രാമമൂര്‍ത്തി, സൂരി എന്നിവരും സഹതാരങ്ങളായെത്തുന്നു.

നടന്‍ ബാല, മലയാളത്തിലും തമിഴിലും ശ്രദ്ധേയനായ താരം അണ്ണാതെയുടെ ഭാഗമാകുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്തിടെ നടത്തിയ അഭിമുഖത്തില്‍ ഇക്കാര്യം ബാല ഉറപ്പിക്കുകയും ചെയതു. സംവിധായകന്‍ ശിവയുടെ ഇളയ സഹോദരനാണ് ബാല. ശിവയുടെ സൂപ്പര്‍ഹിറ്റ് സിനിമ വീരത്തില്‍ അജിത്തിന്റെ സഹോദരനായെത്തിയിരുന്നു.

സംവിധായകന്‍ ശിവ തന്നെയാണ് അണ്ണാതെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗ്രാമീണ് പശ്ചാത്തലത്തിലൊരുക്കുന്ന ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആണ് സിനിമ. സഹോദര -സഹോദരീബന്ധത്തിന്റെ കഥ പറയുന്ന സിനിമയാണിത്. രജനീകാന്ത്, കീര്‍ത്തി സുരേഷ് എന്നിവര്‍ സഹോദരങ്ങളായെത്തുന്നു.