ബിലാല്‍, മമ്മൂട്ടിയുടെ ഗാങ്സ്റ്റര്‍ സിനിമ ബിഗ്ബി യുടെ സെക്കന്റ് പാര്‍ട്ട് മാര്‍ച്ചില്‍ തുടങ്ങാനിരിക്കുകയാണ്. അമല്‍ നീരദ് അരങ്ങേറ്റം കുറിച്ച സിനിമ ബിഗ് ബിയുടെ സ്വീകല്‍ ആണ് ബിലാല്‍. ബാല, മംമ്ത മോഹന്‍ദാസ്, മനോജ് കെ ജയന് തുടങ്ങിയ പ്രധാന കഥാപാത്രങ്ങള്‍ രണ്ടാം ഭാഗത്തും തുടരും.
ബാല ചിത്രത്തിനായുള്ള വര്‍ക്കുകള്‍ ഇതിനോടകം തന്നെ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശരീര പ്രകൃതിയില്‍ വ്യത്യസ്തമായാണ് ചിത്രത്തില്‍ ബാലയെത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിഗ് ബിയില്‍ അദ്ദേഹത്തിന്റെ കഥാപാത്രം മുരുകന് ജോണ്‍ കുരിശിങ്കല്‍ തമിഴ് ഫിലിം ഇന്ഡസ്ട്രിയിലെ സ്റ്റണ്ട് മാസ്റ്ററായിരുന്നു. മംമ്ത മോഹന്‍ദാസുമായി പ്രണയത്തിലായിരുന്നു കഥാപാത്രം. മുത്തു മഴ എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനം വളരെ ഹിറ്റായി മാറിയിരുന്നു. ബിലാലില്‍ ഇരുവരുടേയും കഥാപാത്രങ്ങള്‍ എങ്ങനെയാവുമെന്നറിയാന്‍ കാത്തിരിക്കാം.
ബിഗ് ബി 2007ല്‍ പുറത്തിറങ്ങിയ സ്റ്റൈലിഷ് ഗാങ്സറ്റര്‍ സിനിമയായിരുന്നു. റിലീസ് സമയത്ത് ബോക്സോഫീസില്‍ വിജയമാകാതിരുന്ന സിനിമ പതുക്കെ വിജയമായിത്തീരുകയായിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ഭാഗം ബിലാല്‍ വളരെ പ്രതീക്ഷകളോടെയാണെത്തുന്നത്.
സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കൂടുതല്‍ വിവരങ്ങള്‍ക്കൊപ്പം, താരങ്ങള്‍, അണിയറക്കാര്‍, ചിത്രീകരണതീയ്യതി എന്നിവ ഉടന്‍ ഉണ്ടാകും.