മാര്‍ഗ്ഗംകളി അണിയറക്കാര്‍ സിനിമയിലെ രണ്ടാമത്തെ കഥാപാത്രടീസര് പുറത്തിറക്കി. ഹരീഷ് കണാരന് ടിക്ക് ടോക്ക് ഉണ്ണിയായുള്ള ആദ്യ ടീസറിനു ശേഷം എത്തിയിരിക്കുന്നത് ബൈജു സന്തോഷ് കഥാപാത്രം റീലോഡഡ് ആന്റപ്പന് ആണ്. മുഴുകുടിയനായ ഒരാള്‍ മദ്യപിക്കാന്‍ വ്യത്യസ്ത രീതികള്‍ കണ്ടുപിടിക്കുന്നതാണ് ടീസറില്‍.
മാര്‍ഗ്ഗംകളി സംവിധാകന് ശ്രീജിത് വിജയന് ഒരുക്കുന്ന ചിത്രത്തില്‍ നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്ജ് നായകനാകുന്നു. നമിത പ്രമോദ് ആണ് നായിക. 96 ഫെയിം ഗൗരി കൃഷ്ണയും ചിത്രത്തിലുണ്ട്. മുഴുനീള കോമഡിസിനിമയായിരിക്കുമെന്നാണ് ട്രയിലറും മറ്റും നല്കുന്ന സൂചന. ചിത്രത്തിന്റെ കഥയും തിരക്കഥയും ശശാങ്കന് എന്ന പുതുമുഖമാണ് ഒരുക്കിയിരിക്കുന്നത്. സംഭാഷണം തയ്യാറാക്കിയിരിക്കുന്നത് നടന് ബിബിന്‍ ജോര്‍ജ്ജ് തന്നെയാണ്.
ഇവരെ കൂടാതെ ധര്മ്മജന് ബോള്‍ഗാട്ടി, സുരഭി സന്തോഷ്, ശാന്തി കൃഷ്ണ, സിദ്ദീഖ്, സൗമ്യ മേനോന്, ബിന്ദു പണിക്കര്‍ എന്നിവരും സിനിമയുടെ ഭാഗമാകുന്നു. അണിയറയിലുളളത് അരവിന്ദ് കൃഷ്ണ,ക്യാമറ, സംഗീതം ഗോപി സുന്ദര്‍, ജോണ്‍ കുട്ടി എഡിറ്റര്‍ എന്നിവരാണ്.
മാര്‍ഗ്ഗംകളി നിര്‍മ്മിച്ചിരിക്കുന്നത് ആല്വിന് ആന്റണി, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് മാജിക് ഫ്രയിംസ്, അനന്യ ഫിലിംസ് എന്നീ ബാനറുകളിലാണ്. അടുത്ത മാസം ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.