Categories
Film News teaser

കാളിദാസ് ജയറാമിന്റെ ബാക്പാക്കേഴ്‌സ് ടീസറെത്തി

കാളിദാസ് ജയറാമിന്റെ പുതിയ സിനിമ ബാക്ക് പാക്കേഴ്‌സ് ടീസര്‍ റിലീസ് ചെയ്തു. പൃഥ്വിരാജ് തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ടീസര്‍ റിലീസ് ചെയ്തത്. നിരവധി ദേശീയപുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ജയരാജ് സംവിധാനം ചെയ്യുന്ന റൊമാന്റിക് സിനിമയാണിത്.

പുതുമുഖതാരം കാര്‍ത്തിക നായികയായെത്തുന്നു. ടീസറിന്റെ അവസാനം വരെ കാളിദാസും കാര്‍ത്തികയും മൊട്ടയടിച്ച ഗെറ്റപ്പിലാണെത്തുന്നത്. ജയരാജ്, യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ തിരക്കഥയാണിത്. രഞ്ജി പണിക്കര്‍ പ്രധാനകഥാപാത്രമായെത്തുന്നു.

അഭിനന്ദന്‍ രാമാനുജന്‍, ആമേന്‍, മോസയിലെ കുതിരമീനുകള്‍ ഫെയിം സിനിമാറ്റോഗ്രാഫറായെത്തുന്നു. ഡോ. സുരേഷ് കുമാര്‍ മുട്ടത്ത് പ്രകൃതി ഫിലിംസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.