നടൻ ബാബുരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ബ്ലാക്ക് കോഫി. 2011ലെ ഹിറ്റ് ചിത്രം സാൾട്ട് ആന്റ് പെപ്പർ തുടർച്ചയാണിത്. ബാബു, കാളിദാസിന്റെ വീട്ടിൽ നിന്നും പുറത്തേക്കെത്തിയ ശേഷമുള്ള കഥയാണ് സിനിമ പറയുന്നത്. ലാൽ, ശ്വേത മേനോൻ, എന്നിവർ അതിഥി വേഷത്തിലെത്തുന്നു. കാളിദാസ്, മായ എന്ന കഥാപാത്രങ്ങളായി തന്നെ. ആസിഫ് അലി, സാള്‍ട്ട് ആന്റ് പെപ്പറിലെ മനു രാഘവ് എന്ന കഥാപാത്രമായെത്തുന്നു. ബ്ലാക്ക് കോഫിയിൽ ബാബുരാജ് കുക്ക് ബാബു ആയി നാല് സ്ത്രീകൾ താമസിക്കുന്ന വീട്ടിലേക്കെത്തുന്നു. ഓവിയ, ലെന, രചന, ഓർമ്മ എന്നിവരാണ് കൂട്ടുകാര്‍. സണ്ണി വെയ്ൻ സിനിമാസംവിധായകനായെത്തുന്നു, ഡേവിസ് എന്ന കഥാപാത്രമായി. ഓവിയ സണ്ണി വെയ്നിന്റെ കാമുകിയായെത്തുന്നു.സിനിമാലോകത്തേക്ക് കടക്കാനായി കൊച്ചിയിലേക്കെത്തുന്ന അമേരിക്കൻ മലയാളിയായാണ് താരമെത്തുന്നത്.
ടീസർ നൽകുന്ന സൂചന സിനിമ ഫൺ എന്റർടെയ്നർ ആണെന്നാണ്. സജീഷ് മഞ്ചേരി സിനിമ നിർമ്മിക്കുന്നു. റിലീസ് പ്ലാനുകൾ പുറത്തുവിട്ടിട്ടില്ല.