ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്റ് പെപ്പര്‍ മലയാളസിനിമയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന ചിത്രങ്ങളില്‍ ഒന്നാണ്. 2011ല്‍ റിലീസ് ചെയ്ത സിനിമ വന്‍താരങ്ങളുടെ സാന്നിധ്യമൊന്നുമില്ലാതെ തന്നെ ബിഗ് ഹിറ്റായി മാറി. സിനിമാപ്രേമികളും സാധാരണക്കാരും സിനിമയെ ഒരേ പോലെ സ്വീകരിച്ചു. 8വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയ്ക്ക രണ്ടാംഭാഗം ഇറങ്ങുകയാണ്. ബ്ലാക്ക് കോഫി എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സിനിമയുടെ തിരക്കഥയും സംവിധാനവും ബാബുരാജ് നിര്‍വഹിക്കുന്നു. ആദ്യഭാഗത്തില്‍ പ്രധാന കഥാപാത്രമായെത്തിയിരുന്നു താരം.
ബാബുരാജ്, ലാല്‍, ശ്വേത മേനോന്, മൈഥിലി എന്നിവര്‍ രണ്ടാംഭാഗത്തിലും അവരുടെ കഥാപാത്രങ്ങളെ തന്നെ അവതരിപ്പിക്കുന്നു. രചന നാരായണന്‍ക്കുട്ടി, ലെന, ഓവിയ, ഓര്‍മ്മ എന്നിവരും സിനിമയുടെ ഭാഗമായെത്തുന്നു. സംവിധായകന് ആഷിഖ് അബു അതിഥി താരമായെത്തും. സജീവ് മഞ്ചേരി ആണ് സിനിമ നിര്‍മ്മിക്കുന്നത്.
ബാബുരാജിന്റെ മൂന്നാമത്തെ ചിത്രമാണിത്. മുമ്പ് സുരേഷ് ഗോപി നായകനായെത്തിയ ബ്ലാക്ക് ഡാലിയ, മനുഷ്യമൃഗം എന്നീ സിനിമകള്‍ താരം ഒരുക്കിയിരുന്നു.