Categories
Film News

ബാബു ആന്റണി പൊന്നിയിൻ സെൽവന്റെ ഭാ​ഗമാകുന്നു

മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ ഇന്ത്യൻ സിനിമയിൽ നിന്നും നിരവധി താരങ്ങൾ അണിനിരക്കുന്ന സിനിമയാണ്. മലയാളി താരം ബാബു ആന്റണി ആണ് സിനിമയിലെക്കെത്തുന്ന പുതിയ താരം. താരം സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നു.

ബാബു ആന്റണിയെ കൂടാതെ മലയാളി താരങ്ങളായ ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ, റഹ്മാൻ എന്നിവരും പൊന്നിയിൻ സെൽവനിലെത്തുന്നു. ഐശ്വര്യ റായ് ബച്ചൻ, വിക്രം, തൃഷ, കാർത്തി, വിക്രം പ്രഭു, പാർത്ഥിപൻ, ശോഭിത ദുലിപാല, ജയം രവി, പ്രകാശ് രാജ്, ശരത് കുമാർ, പ്രഭു, കിഷോർ, അശ്വിൻ കാകുമാണു എന്നിവരാണ് മറ്റു താരങ്ങൾ.

പൊന്നിയിൻ സെൽവൻ രണ്ട് ഭാ​ഗങ്ങളിലായാണെത്തുന്നത്. 2022ൽ ചിത്രത്തിന്റെ ആദ്യഭാ​ഗമെത്തും. തമിഴിൽ പ്രശസ്ത ചരിത്ര നോവൽ പൊന്നിയിൻ സെൽവനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. കൽ‍കി കൃഷ്ണമൂർത്തിയുടേതാണ് നോവൽ. സംവിധായകൻ മണിരത്നം, ജയമോഹൻ, കുമാരവേൽ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. സം​ഗീതം ഏആർ റഹ്മാൻ, രവി വർമ്മൻ ക്യാമറ ഒരുക്കുന്നു.

സിനിമയുടെ 70%ത്തോളം ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്. പോണ്ടിച്ചേരി, ഹൈദരാബാദ് എന്നിവിടങ്ങളിലായി ചിത്രീകരണം പുനരാരംഭിച്ചിട്ടുണ്ട്.