Categories
Film News

ബാബു ആന്റണി ചിത്രം പവര്‍സ്റ്റാര്‍, തിരക്കഥ ഒരുക്കുന്നത് ഡെന്നീസ് ജോസഫ്

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംവിധായകന്‍ ഒമര്‍ ലുലു പവര്‍സ്റ്റാര്‍ എന്ന് പേരിട്ടി പ്രൊജക്ട് ബാബു ആന്റണിക്കൊപ്പം പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വരാതിരുന്നതിനാല്‍ സിനിമ ഉപേക്ഷിച്ചിരിക്കുമെന്നാണ് എല്ലാവരും വിശ്വസിച്ചത്. എന്നാല്‍ കൊവിഡ് 19 ലോക്ഡൗണ്‍ അവസാനിച്ചാല്‍ സിനിമ തുടങ്ങാനിരിക്കുകയാണ് അണിയറക്കാരെന്നാണ് പുതിയ വിവരം.

പ്രശസ്ത തിരക്കഥാക്കൃത്ത് ഡെന്നീസ് ജോസഫ് തിരക്കഥ ഒരുക്കുന്ന സിനിമ മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് അറിയുന്നത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും മികച്ച തിരക്കഥകള്‍ സമ്മാനിച്ച വ്യക്തിയാണ് ഡെന്നീസ് ജോസഫ്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും മികച്ച സിനിമകളെല്ലാം ഇദ്ദേഹത്തിന്റെ തിരക്കഥയിലാണ് പിറന്നത്.

ഒമര്‍ ലുലു പറഞ്ഞിരിക്കുന്നത് പവര്‍സ്റ്റാര്‍ അദ്ദേഹത്തിന്റെ മുന്‍സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നാണ്.