തെലുങ്ക് ആരാധകരെ അസ്വസ്ഥമാക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത് , ബാഹുബലിയിലൂടെ തരം​ഗം സൃഷ്ട്ടിച്ച പ്രഭാസിന്റെ ​ഗസ്റ്റ് ഹൗസ് റവന്യൂ വകുപ്പ് പിടിച്ചെടുത്ത് സീൽ വച്ചു.

ബാഹുബലിയിലൂടെ ലോകമെങ്ങും ആരാധകരെ നേടിയിട്ടുളള താരമാണ് പ്രഭാസ്, കൂടാതെ മുൻനിര തെലുങ്ക് നടന‍ കൂടിയായ പ്രഭാസ് റവന്യൂ വകുപ്പിന്റെ നടപടികളോട് പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

സർ്ക്കാർ ഭൂമി കയ്യേറിയാണ് പ്രഭാസ് ​ഗസ്റ്റ് ഹൗസ് നിർമ്മിച്ചിരിക്കുന്നത് എന്ന് കാട്ടി സമീപവാസികൾ പരാതി നൽകിയിരുന്നു, ഈ ഭൂമിയിൽ ഏക്കർ കണക്കിന് വരുന്ന സ്ഥലത്ത് നടൻ നടത്തിയ നിർമ്മാണങ്ങളെല്ലാം അനധികൃതമായാണ് എന്ന് ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് ഏറെ നാളുകളായി നടപടികൾ തുടങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

നടൻ പ്രഭാസ് കയ്യേറി, നിർമ്മാണ പ്രവർത്തികൾ നടത്തിയസ്ഥലമെല്ലാം സർക്കാറിന്റെ അധീനതയിൽ ഉള്ളതാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി വിധി വന്നിരുന്നു. ഇതോടെ നടപടികൾ കൂടുതല‍ ഊർജിതമാക്കി റവന്യൂ വകുപ്പ് മുന്നോട്ട് പോകുകയായിരുന്നു.

അനധികൃതമായി നിർമ്മിച്ച ​ഗസ്റ്റ് ഹൗസ് പിടിച്ചെടുക്കാൻ ചെന്ന അധികൃതർ ​ഗസ്റ്റ് ഹൗസിൽ ആരെയും കാണാത്തതിനെ തുടർന്ന് സീൽ പതിപ്പിച്ച് മടങ്ങിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനെക്കുറിച്ച് പ്രഭാസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Published by eparu

Prajitha, freelance writer