പൃഥ്വിരാജ്- ബിജുമേനോന് കൂട്ടുകെട്ടിന്റെ അയ്യപ്പനും കോശിയും ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. രണ്ട് പ്രധാനതാരങ്ങളും പോസ്റ്ററിലെത്തുന്നു. സച്ചി എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഇദ്ദേഹത്തിന്റെ ആദ്യസിനിമ അനാര്‍ക്കലിയിലും ഇരുവരുമായിരുന്നു ലീഡ് താരങ്ങള്‍. സംവിധായകന് രഞ്ജിത് അദ്ദേഹത്തിന്റെ സുഹൃത്ത് പിഎം ശശിധരനുമായി ചേര്‍ന്ന് ഗോള്‍ഡ് കോയിന് മോഷന്‍ പികചര്‍ കമ്പനി ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.
അയ്യപ്പനും കോശിയും സച്ചിയുടെ തിരക്കഥയില്‍ ഡ്രൈവിംഗ് ലൈസന്‍സ് എത്തിയതിനു തൊട്ടുപിറകിലായാണ് എത്തുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് പോലെ തന്നെ പ്രധാനതാരങ്ങള്ക്കിടയിലെ മത്സരമാണ് പുതിയ സിനിമയും പറയുന്നത്. ഡ്രൈവിംഗ് ലൈസന്‍സില്‍ സിനിമാനടനും ഫാനും തമ്മിലായിരുന്നുവെങ്കില്‍ അയ്യപ്പനും കോശിയും പറയുന്നത് പോലീസ് കോണ്‍സ്റ്റബിളിന്റേയും റിട്ടയര്‍ഡ് പട്ടാളക്കാരന്റേയും ഇടയിലുണ്ടാകുന്ന നിയമപ്രശ്നങ്ങളാണ്.
ബിജു മേനോന്, മധ്യവയസ്കനായ പോലീസ് കോണ്സ്റ്റബിളായാണെത്തുന്നത്. അട്ടപ്പാടിയിലാണ് അദ്ദേഹത്തിന്റെ പോസ്റ്റിംഗ്. പൃഥ്വി കോശി കുര്യന് എന്ന ഹവീല്‍ദാര്‍ ആണ്. 16വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച ആളാണിദ്ദേഹം. അന്ന രേഷ്മ രാജന്, സിദ്ദീഖ്, അനു മോഹന്‍, സാബുമോന്, അനില്‍ നെടുമങ്ങാട്, ഷാജു ശ്രീധര്‍ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.
സുദീപ് ഇളമന്‍ പതിനെട്ടാംപടി, ഫൈനല്‍സ് ഫെയിം സിനിമാറ്റോഗ്രാഫര്‍, ജേക്ക്സ് ബിജോയ് സംഗീതം രഞ്ജന്‍ പ്രമോദ് എഡിറ്റര്‍ എന്നിവരാണ് അണിയറയില്‍.