പൃഥ്വിരാജ് – ബിജു മേനോന് ചിത്രം അയ്യപ്പനും കോശിയും അട്ടപ്പാടിയില്‍ തുടക്കമായി. സച്ചിയാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. സംവിധായകന് രഞ്ജിത്, അദ്ദേഹത്തിന്റെ സുഹൃത്ത് പിഎം ശശിധരന് എന്നിവര്‍ ചേര്‍ന്ന് ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ബിജു മേനോന് അയ്യപ്പന് നായര്‍ എന്ന അട്ടപ്പാടിയില്‍ പോസ്റ്റ് ചെയ്തിട്ടുള്ള മധ്യവയസ്കനായ പോലീസ് ഓഫീസറാണ്. പൃഥ്വിരാജ് കോശി കുര്യന് എന്ന ആര്‍മി റിട്ടയേര്‍ഡ് ഹവീല്‍ദാറും.
അയ്യപ്പനും കോശിയും സിനിമയില്‍ ഇരുവര്‍ക്കുമൊപ്പം അന്ന രേഷ്മ രാജന്, സിദ്ദീഖ്, അനു മോഹന്‍, സാബുമോന്, അനില്‍ നെടുമങ്ങാട്, ഷാജു ശ്രീധര്‍ തുടങ്ങിയവരുമുണ്ടാകും. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങളും തമ്മിലുള്ള ക്ലാഷ് ആണ് സിനിമ പറയുന്നത്. അയ്യപ്പന് നായരും കോശിയും ചെറിയ നിയമമപ്രശനങ്ങളുടെ പേരില്‍ സംഘര്‍ഷത്തിലാണ്. ഇരുവരുടേയും ഈഗോയാണ് സിനിമയുടെ വിഷയമാകുന്നത്.
സംവിധായകന് സച്ചി പറയുന്നത്, അദ്ദേഹത്തിന്റെ ആദ്യ റിയല്‍ മാസ് ആക്ഷന്‍ ഫ്ലിക്ക് ആയിരിക്കും ചിത്രമെന്നാണ്. പതിനെട്ടാംപടി, ഫൈനല്‍സ് ഫെയിം സിനിമാറ്റോഗ്രാഫര്‍ സുദീപ് ഇളമന്‍, ജേക്സ് ബിജോയ്, എഡിറ്റര്‍ രഞ്ജന്‍ പ്രമോദ് എന്നിവരാണ് അണിയറയിലുള്ളത്.