Categories
Film News

മലയാളം ഹ്രസ്വചിത്രം ‘അവരിൽ ഒരാൾ ‘

നമ്മളിൽ ഒരാൾ സംവിധായകൻ റിജോ വെള്ളാണി ഒരുക്കിയിരിക്കുന്ന പുതിയ ഹ്രസ്വചിത്രമാണ് അവരിൽ ഒരാൾ. ക്രിയേറ്റിവ് ഫിലിം ഹൗസ് നിർമ്മിച്ചിരിക്കുന്നു.ആദ്യ ചിത്രത്തിലെ അണിയറക്കാർ തന്നെയാണ് പുതിയ സിനിമയിലും. അമീർ തിരക്കഥയും എഡിറ്റിം​ഗും നിർവ​ഹിച്ചിരിക്കുന്നു. സന്തോഷ് പെരളിയുടെ മനോഹരമായ വരികൾക്ക് വൈശാഖ് ജെ സം​ഗീതം നൽകിയിരിക്കുന്നു.

ആദ്യചിത്രം നമ്മളിൽ ഒരാൾ സൈബര്‍ ജീവിത കാലഘട്ടത്തില്‍ അറിയാതെ താളം തെറ്റുന്ന ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു.