സംവിധായകർ ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന ‘സുനാമി’ ഒരു പക്കാ ഫാമിലി എന്റർടൈനറാണ്. ദിലീപിന് ‘കണ്ട’ കഥ പറഞ്ഞുകൊടുത്ത് ഹിറ്റായ ആദ്യ ടീസറിന് പിന്നാലെ പിഷാരടിക്ക് കഥ പറഞ്ഞുകൊടുക്കുന്ന മുകേഷേട്ടനുമായി ചിത്രത്തിന്റെ രസകരമായ രണ്ടാമത്തെ ടീസറും ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണി നിര്‍മ്മിക്കുന്ന സിനിമയാണ് സുനാമി. ലാൽ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം […]
