വളരെ കുറച്ച് സിനിമകളേ ചെയ്തുവെങ്കിലും അറ്റ്ലി കൊമേഴ്സ്യല്‍ സിനിമക്കാര്‍ക്കിടയിലെ വേണ്ടപ്പെട്ട ആളായിരിക്കുന്നു. ഇതുവരെ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ സിനിമകള്‍ – രാജാ റാണി, തെറി, മെര്‍സല്‍ എല്ലാം ബ്ലോക്ക്ബസ്റ്ററുകളായിരുന്നു. അദ്ദേഹത്തിന്റെ നാലാമത്തെ സിനിമ ബിഗില്‍ വിജയ് നായകനായെത്തുന്ന സിനിമ റിലീസ് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, അറ്റ്ലി ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനൊപ്പം ബിഗ് ബജറ്റ് മാസ് എന്റര്ടെയ്നറായെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ആ പ്രൊജക്ട് ഏതാണ്ട് ഉറപ്പാണ്, സംവിധായകന് ജൂനിയര്‍ എന്‍ടിആറിനൊപ്പമുള്ള ഒരു തെലുഗ് സിനിമയുടെ സൂചനകളും നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം ബിഗില്‍ തെലുഗ് വെര്ഷന് വിസില്‍ പ്രൊമോഷന് പരിപാടിക്കിടെ ജൂനിയര്‍ എന്‍ടിആറിനെ കുറിച്ചും സംവിധായകന് പറഞ്ഞിരുന്നു. അടുത്തുതന്നെ ഇരുവരും ഒന്നിക്കുന്നതിനെ സംബന്ധിച്ച് ടോളിവുഡ് മീഡിയകള്‍ ഇപ്പോഴെ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിരിക്കുന്നു.
ജൂനിയര്‍ എന്‍ടിആര്‍ ഇപ്പോള്‍ ആര്‍ആര്‍ആര്‍ എന്ന എസ്എസ് രാജമൗലി ചിത്രത്തിലാണ്. രാംചരണ്‍, അജയ് ദേവ്ഗണ്, ആലിയ ഭട്ട് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.