Categories
Film News

അഞ്ചാംപാതിര തമിഴ് റീമേക്കിൽ അഥർവ

കഴിഞ്ഞ വർഷത്തെ മലയാളം ബ്ലോക്ക് ബസ്റ്റർ സിനിമ അഞ്ചാംപാതിര വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്. തെലു​ഗിൽ മിഡ്നൈറ്റ് മർഡേർസ് എന്ന പേരിലെത്തിയ സിനിമ ആഹാ ഓടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തു. ബം​ഗാളിയിൽ സൈക്കോ എന്ന പേരിലും ഈ വർഷമാദ്യം ചിത്രമെത്തി. സിനിമയുടെ തമിഴ് വെർഷനാണ് പുതിയതായെത്തുന്നത്.

അഥർവ മുരളി ചിത്രത്തിൽ പ്രധാനകഥാപാത്രമായെത്തുന്നുവെന്നാണ് പുതിയ വാർത്തകൾ. പരദേശി, ഇമൈക്ക നോടികൾ, കനിതൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയവേഷം ചെയ്തിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ ഒറിജിനലിൽ അവതരിപ്പിച്ച ക്രിമിനോളജിസ്റ്റായായിരിക്കും താരം തമിഴിലെത്തുക. സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അ‍ഞ്ചാംപാതിര മിഥുൻമാനുവൽ തോമസ് സംവിധാനം ചെയ്ത സിനിമയാണ്.