Categories
Film News

ധനുഷ് ചിത്രം അസുരന്‍ സെക്കന്റ് ലുക്ക് പോസ്റ്ററെത്തി

ധനുഷിന്റെ പുതിയ സിനിമ വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ഒക്ടോബറില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലെ താടി ലുക്കില്‍ വ്യത്യസ്തമായി ധനുഷ് യുവലുക്കിലാണെത്തുന്നത്. സിനിമയില്‍ നടന്‍ ഇരട്ടവേഷത്തിലാണെത്തുന്നത്, അച്ഛനും മകനുമായി. പൂമണിയുടെ നോവല്‍ വെക്കൈ 60കളുടേയും 80കളുടേയും ഇടയിലെ ഒരു ഗ്രാമീണകഥയാണ്. പ്രശസ്ത മലയാളിതാരം മഞ്ജു വാര്യര്‍ ആദ്യമായി തമിഴിലേക്കെത്തുകയാണ് ചിത്രത്തിലൂടെ. പശുപതി ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നു.

നടനും സംവിധായകനും ഇപ്പോള്‍ തന്നെ വലിയ ഫാന്‍സുകാര്‍ ഉണ്ട്. ഇരുവരുടേയും മുന്‍ചിത്രങ്ങളായ പൊല്ലാതവന്‍, ആടുകളം, വടചെന്നൈ എന്നിവയെല്ലാം വമ്പന്‍ ഹിറ്റുകളായിരുന്നു. ജി വി പ്രകാശ് ആണ് സിനിമയിലെ സംഗീതം ഒരുക്കുന്നത്. ആര്‍ വേല്‍രാജ് ആണ് ക്യാമറ ചെയ്യുന്നത്. കലൈപുള്ളി എസ് താണു വി ക്രിയേഷന്‍സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.

ഒക്ടോബര്‍ 4ന് അസുരന്‍ തിയേറ്ററുകളിലേക്കെത്തുകയാണ്.