വൈറസ് സിനിമയ്ക്ക് ശേഷം ആഷിഖ് അബു, സൗബിന് ഷഹീര്‍ ടീം വീണ്ടും ഒന്നിക്കുകയാണ്. സംവിധായകന്റെ ഭാര്യ റിമ കല്ലിങ്കല്‍ തന്നെയാണ് നായികയായെത്തുന്നത്. മുഹ്സിന് പരാരി, വൈറസ്, സുഡാനി ഫ്രം നൈജീരിയ സഹ എഴുത്തുകാരന്, തിരക്കഥ ഒരുക്കുന്ന സിനിമ നിര്‍മ്മിക്കുന്നതും റിമ തന്നെയാണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് അണിയറക്കാര്‍ ആസൂത്രണം ചെയ്യുന്നത്.
നേരത്തെ ആഷിഖ് അബു, ഉണ്ണി ആര് എന്നിവര്‍ ഗന്ധര്വ്വന് വിഷയമാക്കിയുള്ള ഒരു ഫാന്റസി സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൗബിന് ഷഹീര്‍ നായകനാകുമെന്നും. എന്നാല്‍ പിന്നീട് പ്രൊജക്ടിന്റെ വിവരങ്ങളൊന്നും വന്നില്ല. അതേ സിനിമ തന്നെയാണോ മുഹ്സിന് പരാരിക്കൊപ്പം ഒരുക്കുന്നതെന്ന കാര്യം വ്യക്തമല്ല.
മുഹ്സിനും ആഷിഖ് അബുവും നല്ല കൂട്ടുകെട്ടാണ്. വൈറസ് എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ചു. കൂടാതെ മുഹ്സിന് എഴുതുന്ന ഹലാല്‍ ലവ് സ്റ്റോറി നിര്‍മ്മിച്ചിരിക്കുന്നത് ആഷിഖ് അബുവാണ്. ടൊവിനോ, സൗബിന് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി തല്ലുമാല എന്ന സിനിമ ഒരുക്കുന്നതായും മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആഷിഖ് അബു ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. അഞ്ചാംപാതിര നിര്‍മ്മാതാവ് ആഷിഖ് ഉസ്മാന് ടൊവിനോ, ഷറഫുദ്ദീന് എന്നിവരെ വച്ച് സിനിമ നിര്‍മ്മിക്കാനിരിക്കുകയാണ്. ഖാലിദ് റഹ്മാന് ചിത്രം സംവിധാനം ചെയ്യും. മുഹ്സിന് തമാശ സംവിധായകന് അഷ്റഫ് ഹംസയ്ക്കൊപ്പം എഴുത്തുകാരനായി പ്രൊജക്ടിന്റെ ഭാഗമായി തുടരുന്നു.