Categories
Film News teaser

ആസിഫ് അലി – രജിഷ വിജയൻ ടീമിന്റെ എല്ലാം ശരിയാകും ടീസർ റിലീസ് ചെയ്തു

ആസിഫ് – രജിഷ ടീം അനുരാ​ഗകരിക്കിൻവെള്ളത്തിന് ശേഷം ഒന്നിക്കുന്ന സിനിമയാണ് എല്ലാം ശരിയാകും. ജിബു ജേക്കബ് ഒരുക്കുന്ന സിനിമ ഒരു പൊളിറ്റിക്കൽ സറ്റയർ ആണ്. സിനിമയിൽ ആസിഫും രജിഷയും ദമ്പതികളായെത്തുന്നു.

ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കുന്നു. സിദ്ദീഖ്, തുളസി ശിവമണി, ഇന്ദ്രൻസ്, ജോണി ആന്റണി, കലാഭവൻ ഷാജോൺ, ബാലു വർ​ഗ്​ഗീസ്, സേതുലക്ഷ്മി, കിച്ചു ടെല്ലസ് എന്നിവരാണ് മറ്റു താരങ്ങൾ. ശ്രീജിത് നായർ ക്യാമറ ഒരുക്കുന്നു.

പ്രശ്സത സം​ഗീതസംവിധായകൻ ഔസേപ്പച്ചന്റേതാണ് സം​ഗീതം. സൂരജ് ഇഎസ് എഡിറ്റിം​ഗും. തോമസ് തിരുവല്ല, ഡോ. പോൾ വർ​ഗ്​ഗീസ് എന്നിവർ ചേർന്ന് ഡോ. പോൾ എന്റർടെയ്ന്മെന്റ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.

നിരവധി തവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും അതൊന്നും നടന്നിരുന്നില്ല. പുതിയതായി നവംബറിൽ റിലീസ് ചെയ്യുമെന്നാണറിയിച്ചിരിക്കുന്നത്.