ഉയരെ പുതിയ പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. ആസിഫ്, പാര്‍വ്വതി,ടൊവിനോ തോമസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പുതുമുഖം മനു അശോകന് ആണ്. അന്തരിച്ച സംവിധായകന് രാജേഷ് പിള്ളയുടെ മുന്അസോസിയേറ്റായിരുന്നു. ദേശീയ അവാര്‍ഡ് ജേതാക്കളായ ബോബി സഞ്ജയ് ടീമിന്റേതാണ് തിരക്കഥ , ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് സിനിമ.
പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വ്വതി അവതരിപ്പിക്കുന്നത്. പല്ലവി പൈലറ്റ് ആണ്. പിന്നീട് അവര്‍ ഒരു ആസിഡ് ആക്രമണത്തിന് ഇരയാവുകയാണ്. രണ്ട് വ്യത്യസ്ത ലുക്കില്‍ ആണ് പാര്‍വ്വതിയുടെ കഥാപാത്രം എത്തുന്നത്. ഇതില്‍ ഒരെണ്ണം തികച്ചും പുതിയ മേക്കോവര്‍ ആണ്.ഇതിനായി സെപ്ഷല്‍ ടീമിനെ തന്നെ ഉപയോഗിച്ചിരിക്കുന്നു. ഷൂട്ടിംഗിനു മുമ്പായി പാര്‍വ്വതി ഷീറോസ് കഫെ ആഗ്ര സന്ദര്‍ശിച്ചിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരുകൂട്ടം വനിതകള്‍ നടത്തുന്ന സ്ഥാപനമാണിത്.
ഉയരെ വളരെ പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. ടെക്നികല്‍ വിഭാഗത്തില്‍ പ്രശസ്തരായ മുകേഷ് മുരളീധരന്-സിനിമാറ്റോഗ്രാഫര്‍, എഡിറ്റര്‍ മഹേഷ് നാരായണന്,സംഗീതസംവിധായകന് ഗോപി സുന്ദര്‍ എന്നിവരാണുള്ളത്. എസ് ക്യൂബ് ഫിലിംസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക നല്കിയ അഭിമുഖത്തില്‍ തിരക്കഥാകൃത്ത് സഞ്ജയ് പാര്‍വ്വതിയുടെ ഡെഡിക്കേഷനെ കുറിച്ച് പറഞ്ഞിരുന്നു. ഒരു ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എയര്‍ക്രാഫ്റ്റ് പറപ്പിക്കുന്നതിന്റെ ബാസിക്സും പാര്‍വ്വതി അഭ്യസിച്ചിരുന്നു.
ആസിഫ് അലി, ടൊവിനോതോമസ് എന്നിവരും സിനിമയില്‍ പ്രധാനകഥാപാത്രമാകുന്നു. തീവണ്ടി ഫെയിം സംയുക്ത മേനോന് ക്യാമിയോ റോള്‍ ചെയ്യുന്നു.