Categories
Film News teaser

ആസിഫ് അലിയുടെ അണ്ടര്‍വേള്‍ഡ് ടീസരെത്തി

ആസിഫ് അലി തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ അണ്ടര്‍വേള്‍ഡ് ടീസര്‍ പുറത്തിറക്കി. അരുണ്‍ കുമാര്‍ അരവിന്ദ് ഒരുക്കുന്ന സിനിമയില്‍ ഫര്‍ഹാന്‍ ഫാസില്‍, ജീന്‍ പോള്‍ ലാല്‍ അഥവാ ലാല്‍ ജൂനിയര്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളാവുന്നു. സംയുക്ത മേനോന്‍ , കേതകി നാരായണ്‍ എന്നിവര്‍ നായികാവേഷങ്ങള്‍ ചെയ്യുന്നു. ഡി 14 എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.

റിപ്പോര്‍ട്ടുകളനുസരിച്ച് അണ്ടര്‍വേള്‍ഡ് ഒരു ആക്ഷന്‍ റിവഞ്ച് ത്രില്ലര്‍ സിനിമയാണ്. ഷിബിന്‍ ഫ്രാന്‍സിസ് ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊമ്രേഡ് ഇന്‍ അമേരിക്ക, പാവാട എന്നിവയായിരുന്നു മുന്‍ സിനിമകള്‍. അലക്‌സ് ജെ പുളിക്കല്‍ – ക്യാമറ, യാക്‌സന്‍ ഗാരി പെരേര,നേഹ നായര്‍ കൂട്ടുകെട്ടിന്റെ മ്യൂസിക്. സംവിധായകന്‍ അരുണ്‍ കുമാര്‍ തന്നെയാണ് എഡിറ്റിംഗ്.

കോക്ടെയില്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടു എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് സംവിധായകന്‍. അദ്ദേഹത്തിന്റെ അവസാനസിനിമ കാറ്റില്‍ നായകനായത് ആസിഫ് അലി ആയിരുന്നു. എന്നാല്‍ സംവിധാകന്‍-നടന്‍ കൂട്ടുകെട്ടിന്റെ അവസാനസിനിമ പ്രതീക്ഷിച്ചത്ര വിജയമായിരുന്നില്ല.